അവ്യയാനി (അവ്യയങ്ങള്‍)

   യത് ന വ്യേതി തദവ്യയം. അര്‍ത്ഥാത് ലിംഗേ വചനേ വിഭക്തൗ ച യസ്യ രൂപഭേദഃ നഭവതി തദവ്യയം. വ്യേതി ഇത്യസ്യ പരിണമതി ഇത്യര്‍ത്ഥഃ

   (ഏതാണോ പരിണാമമില്ലാതെ നില്‍ക്കുന്നത് അതാണവ്യയം. അതായത് ലിംഗ - വചന വിഭക്തികളില്‍ രൂപഭേദം വരാത്തതേതോ അത്. 'വ്യേതി' എന്നതിന് പരിണമിക്കുന്നതെന്നര്‍ത്ഥം.)

    ഉക്തം ച -         സദൃശം ത്രിഷു ലിംഗേഷു സര്‍വാസു ച വിഭക്തിഷു

                               വചനേഷു ച സര്‍വേഷു യന്ന വ്യേതി തദവ്യയം. ഇതി.  

            ത്രിഷു ലിംഗേഷു, സര്‍വാസു വിഭക്തിഷു, സര്‍വേഷു വചനേഷു ച പരിണാമം വിനാ യത്തിഷ്ഠതി തദവ്യയം.

            (മൂന്നു ലിംഗങ്ങളിലും എല്ലാ വിഭക്തികളിലും മൂന്നു വചനങ്ങളിലും മാറ്റമില്ലാതെ തുടരുന്നത് ഏതോ അത് അവ്യയം.)

അവ്യയാനി സമസ്തപദാനി തദ്ധിതപ്രത്യയാന്താനി കേവലാനി വാ ഭവതഃ.

(അവ്യയങ്ങള്‍ സമസ്തപദങ്ങളായോ തദ്ധിതപ്രത്യയങ്ങളായോ കേവലങ്ങളായോ വരാം.)         

സമസ്തപദാനി                  -           അധിഹരി, മധ്യേമാര്‍ഗം, ആപാദചൂഡം, ചേത്യേവമാദീനി

(സമസ്തപദാനങ്ങള്‍        -        അധിഹരി, മധ്യേമാര്‍ഗം, ആപാദചൂഡം തുടങ്ങിയവ)

തദ്ധിതപ്രത്യയാന്താനി     -     സര്‍വദാ, സര്‍വത്ര, സര്‍വഥാ, അല്പശഃ, ഇത്യേവം

(തദ്ധിതപ്രത്യയാന്തങ്ങള്‍ -   സര്‍വദാ, സര്‍വത്ര, സര്‍വഥാ, അല്പശഃ തുടങ്ങിയവ)

കേവലാനി                       - സ്വര്, , പ്ര ആദീനി

(കേവലങ്ങള്‍                  - സ്വര്, , പ്ര തുടങ്ങിയവയും)

കേവലാനി അവ്യയാനി പ്രാദയഃ, ഗതയഃ, സ്വരാദയഃ, ചാദയഃ ഇതി ഗണക്രമേണ അത്ര ഉപസ്ഥാപ്യന്തേ.

(കേവലങ്ങളായവ 'പ്ര' മുതാലായവ, 'സ്വര്' തുടങ്ങിയവ എന്നിങ്ങനെ വേര്‍തിരിച്ച് കൊടുക്കുന്നു)

പ്രാദയഃ ('പ്രാ'ദികള്‍)

1.         പ്ര പുരതഃ ആധിക്യം, ശക്തിഃ രാഹിത്യം ശ്രേഷ്ഠം ഇത്യാദിഷു   അര്‍ത്ഥേഷു അസ്യ പ്രയോഗഃ ക്രിയതേ.

                (പ്ര മുമ്പോട്ട്, ആധിക്യം, ശക്തി, രാഹിത്യം, ശ്രേഷ്ഠം തുടങ്ങിയ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കുന്നു.)

                പ്രഗതിഃ - പുരോഗതിഃ (പ്രഗതി - പുരോഗതിയെന്നര്‍ത്ഥം.)

                പ്രബലഃ പ്രമത്തഃ പ്രചണ്ഡഃ, പ്രശസ്തഃ പ്രകോപനം - ആധിക്യാര്‍ത്ഥേ       ശക്ത്യര്‍ത്ഥേ ച

           (പ്രബലന്‍, പ്രമത്തഃ, പ്രചണ്ഡം, പ്രശസ്തം, പ്രകോപനം -  ആധിക്യാര്‍ത്ഥത്തിലും ശക്ത്യര്‍ത്ഥത്തിലും)

            പ്രപര്‍ണഃ - പ്രപതിതാനി പര്‍ണാനി യസ്മാത് സഃ പ്രപതിതപര്‍ണഃ         ഇതി വാ (രാഹിത്യാര്‍ത്ഥേ)

            (പ്രപര്‍ണഃ - ഏതില്‍ നിന്നാണ് ഇലകള്‍ വീണത് അത് -     രാഹിത്യാര്‍ത്ഥം)

            പ്രാചാര്യഃ - ശ്രേഷ്ഠആചാര്യഃ (പ്രാചാര്യന്‍- ശ്രേഷ്ഠനായ            ആചാര്യന്‍)

 1. പരാ

ശക്തി - വിപരീയ വിയോഗാര്‍ത്ഥേഷു പ്രയുജ്യതേ.

(ശക്തി, വിപരീതം, വിയോഗം എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെടുന്നു.)

ശക്ത്യര്‍ഥേ - പരാക്രമം. (ശക്തി - പരാക്രമം)

വിപരീതാര്‍ത്ഥേ - പരാജയഃ (വിപരീതം - പരാജയം)

വിയോഗാര്‍ത്ഥേ പരാഗതഃ പരാസ്തഃ ഇതി വാ. (വിയോഗം - പരാസ്തന്‍, പരാഗതന്‍)

 1. അപ

അസ്യ പ്രയോഗഃ വിയോഗ ന്യൂനതാ - രാഹിത്യാര്‍ത്ഥേഷു ഭവതി.

(വിയോഗം, ന്യൂനത, രാഹിത്യം എന്നീ അര്‍ത്ഥങ്ങളില്‍)

വിയോഗാര്‍ത്ഥേ - അപഗച്ഛതി, അപാസനം (ദൂരീകരണമിതി)

(വിയോഗം - അപഗച്ഛതി - ദൂരെ പോകുക, അപാസനം - ദൂരീകരിക്കുക)

നൂനതാര്‍ത്ഥേ - അപവദതി, അപശബ്ദഃ

രാഹിത്യാര്‍ത്ഥേ - അപഭയം, അപകല്മഷം

(രാഹിത്യം - അപഭയം, അപകല്മഷം)

 1. സമ്

സംഗമഃ സംഭാഷണം (യൗഗപദ്യാര്‍ത്ഥേ)

(സംഗമം സംഭാഷണം - ഒന്നിച്ചെന്നര്‍ത്ഥം)

സന്തോഷഃ, സന്താപഃ (ആധിക്യാര്‍ത്ഥേ)

(സന്തോഷം, സന്താപം - ആധിക്യം)

സംസ്ക്രിയതേ (ഭൂഷണാര്‍ത്ഥേ) (സംസ്കരിക്കുക അലങ്കാരം)

സമക്ഷം (സാമീപ്യാര്‍ത്ഥേ)(സമക്ഷം - അടുത്തെന്നര്‍ത്ഥം)

 1. അനു

അനുഗച്ഛതി, അനുബധ്നാതി, അനുനിമിഷം, അന്വഹം, അന്വക്ഷം

(കൂടെപോവുക, അനുബന്ധം, ഓരോ നിമിഷവും, ഓരോ ദിവസവും , ഓരോ കണ്ണിലും)

ആഗച്ഛതി, ആനയതി - വിപരീതാര്‍ത്ഥേ

(ആഗച്ഛതി - വരുന്നു)

ആമരണം, ആബാലം - മര്യാദാര്‍ത്ഥേ

(ആമരണം - മരണംവരെയെന്നര്‍ത്ഥം)

ആപാണ്ഡുരം - അല്പാര്‍ത്ഥേ (ആപാണ്ഡുരം - അല്പം)

ആച്ഛാദനം - സര്‍വതഃ (ആച്ഛാദനം - ചുറ്റും)

 1. വി

വിയോഗഃ, വികര്‍ഷണം - വിയോഗാര്‍ത്ഥേ

(വിയോഗം, വികര്‍ഷണം - വിയോഗാര്‍ത്ഥം)

വിക്രയഃ, വിസ്മരണം - വിപരീതാര്‍ത്ഥേ

(വിക്രയം, വിസ്മരണം - വിപരീതം)

വിമലഃ, വിജനഃ - രാഹിത്യാര്‍ത്ഥേ

(വിമലം, വിജനം - രാഹിത്യം)

വിധ്വംസനം - ആധിക്യാര്‍ത്ഥേ

(വിധ്വംസനം - ആധിക്യം)

വിവിധം, വിചിത്രം -ഭേദാര്‍ത്ഥേ

(വിവിധം, വിചിത്രം -വ്യത്യാസം)

 1. നിസ്

നിരര്‍ത്ഥഃ, നിശ്ശബ്ദഃ - രാഹിത്യാര്‍ത്ഥേ

(നിരര്‍ത്ഥകം, നിശ്ശബ്ദം - രാഹിത്യം)

നിര്‍ഗച്ഛതി, നിഷ്മക്രമണം - വിയോഗാര്‍ത്ഥേ

(നിര്‍ഗച്ഛതി, നിഷ്മക്രമണം - വിയോഗം)

നിര്‍മാര്‍ജനം, നിര്‍‌വഹണം - പൂര്‍ണാര്‍ത്ഥേ

(നിര്‍മാര്‍ജനം, നിര്‍‌വഹണം - പൂര്‍ണമായും)

 1. ദുസ്

ദുര്‍ലഭഃ, ദുശ്ശകുനഃ - ന്യൂനതാര്‍ത്ഥേ

(ദുര്‍ലഭം, ദുശ്ശകുനം - ന്യൂനത)

ദുഷ്കരഃ, ദുസ്സഹഃ - വൈഷമ്യാര്‍ത്ഥേ

(ദുഷ്കരം, ദുഃസ്സഹം - വിഷമംപിടിച്ചത്)

 1. പ്രതി

പ്രത്യഗ്നി (പ്രത്യഗ്നി)

പ്രതിനായകഃ, പ്രതികുലഃ (പ്രതിനായകന്‍, പ്രതികുലം)പ്രതികുലാര്‍ത്ഥേ

പ്രതിക്രിയാ (പ്രതിക്രിയ)

പ്രതിവചനം (പ്രതിവചനം)

പ്രതിവര്‍ഷം, പ്രത്യേകം (പ്രതിവര്‍ഷം, പ്രത്യേകം)

 1. സു

സുഗന്ധഃ, സുചിന്തിതം (ഉത്തമാര്‍ത്ഥഃ)

(സുഗന്ധം, സുചിന്തിതം- നല്ലത്)

സുലോചനാ, സുകേശിനീ (സൗന്ദര്യാര്‍ത്ഥഃ)

(സുലോചനാ, സുകേശിനി - സൗന്ദര്യം)

സുലഭഃ (സുലഭം - എളുപ്പം)

സുദീര്‍ഘഃ (നീളമുള്ള)

 1. പരി

പരിചാരകഃ (പരിചാരകന്‍) പരിതാര്‍ത്ഥേ

പരിവര്‍ത്തനം (പരിവര്‍ത്തനം)

പരിതാപഃ, പരിതോഷഃ (പരിതാപം, പരിതോഷം)

 1. അപി

പ്രായേണ അസ്യ പ്രയോഗഃ വൈദികസംസ്കൃതേ ഭവതി. ലൗകിക സംസ്കൃതേ വിരളതയാ ച.

(ഈ പ്രയോഗം വൈദികസംസ്കൃതത്തിലാണ് അധികവും കാണപ്പെടുന്നത്. ലൗകികത്തില്‍ വിരളമായേയുള്ളൂ.)

അപിധാനം, പിധാനം (അപിധാനം, പിധാനം)

അപിഹിതം, പിഹിതം (അപിഹിതം, പിഹിതം)

അവഗാഹ്യ, വഗാഹ്യ (അവഗാഹ്യ, വഗാഹ്യ)

(അപി, അവ ഇത്യേതയോഃ അകാരസ്യ ലോപഃ അപി ഭവതി)

(അപി, അവ ഇവ രണ്ടിലും അകാരലോപവും വരാം.)

 1. അഭി

അഭിഗച്ഛതി, അഭിമുഖം (അഭിഗച്ഛതി, അഭിമുഖം)

അഭിഷേചനം (അഭിഷേചനം)

അഭിജാതഃ (അഭിജാതന്‍)

അഭിമാനഃ (അഭിമാനം)

അഭിനവഃ, (അഭിനവം)

 1. നി

നിപതതി, നിക്ഷിപതി (താഴോട്ട് വീഴുന്നു, വീഴ്ത്തുന്നു)

നികരഃ (സമൂഹാര്‍ത്ഥം)

നിര്‍ധനഃ (രാഹിത്യര്‍ത്ഥം)

നീരസഃ (നിന്ദാ)

നിഗ്രഹഃ (നിശ്ശേഷം)

നിരോധഃ ('')

നിര്‍ദ്ദിശതി ('')

നിയോജയതി ('')

നികൃതിഃ

നിഗൂഢിം

 1. ഉപ

ഉപക്രമഃ, ഉപകാരഃ (ഉപക്രമം, ഉപകാരം)

ഉപവിശതി, ഉപഗച്ഛതി (ഉപവിശതി, ഉപഗച്ഛതി)

ഉപകണ്ഠം, ഉപശരദം (ഉപകണ്ഠം, ഉപശരദം)

ഉപഹാരഃ (ഉപഹാരം)

ഉപരമഃ, ഉപരതഃ (ഉപരമം, ഉപരതം)

ഉപചാരഃ, ഉപസ്കൃതിഃ (ഉപചാരം, ...)

ഉപഗ്രഹഃ, ഉപാധ്യക്ഷഃ- സാമീപ്യാര്‍ത്ഥേ (ഉപഗ്രഹം, ഉപാധ്യക്ഷന്‍)

 1. അവ ദൃഢനിന്ദാദ്യര്‍ത്ഥേഷു.

അവധാരണം (അവധാരണം) ദൃഢാര്‍ത്ഥേ

അവജ്ഞാ (അവജ്ഞ) നിന്ദാര്‍ത്ഥേ

അവഗാഹഃ (അവഗാഹം) ദൃഢാര്‍ത്ഥേ

 1. അതി - അതിശയാര്‍ത്ഥേ

അതിക്രമഃ അതിമാനുഷഃ (അതിക്രമം അതിമാനുഷന്‍)

അതിക്രൂരം (അതിക്രൂരം)

 1. ഉത് - ഔന്നത്യാര്‍ത്ഥം

ഉത്പതതി, ഉന്മുഖഃ, ഉത്പന്നം, ഉദ്ധരതി, ഉത്സൃജതി, ഉദ്ഗതപ്രാണഃ

(മുകളിലോട്ട്,......,.....,ഉദ്ധരതി,,,,,,,,,, ഉദ്ഗതപ്രാണന്‍)

 1. അധി - ആധിക്യാര്‍ത്ഥേ

അധിവസതി, അധികേരളം (അധിവസതി, അധികേരളം)

അധികൃതൃ (അധികൃതൃ)

അധിരുഹ്യ (........)

അധിദേവതാ, അധികാരഃ (അധിദേവത, അധികാരം)

സ്വരാദയഃ

 1. സ്വര്-സ്വര്‍ഗഃ (സ്വര്‍ഗം)
 2. അന്തര്- അന്തര്‍ഭവതി (ഉള്ളില്‍)
 3. പ്രാതര്-പ്രാതഃ (രാവിലെ)
 4. പുനര് -പുനര്‍ഗഛതി (വീണ്ടും)
 5. ഉച്ചൈസ്-ഉച്ചൈര്‍വദതി (ഉറക്കെ)
 6. നീചൈസ്-നീചൈഃ സ്രവതി (പതുക്കെ)
 7. ശനൈസ്-ശനൈര്‍വദതി (പതുക്കെ)
 8. ആരാത് -ഗൃഹം ആരാത് (അടുത്ത്)
 9. യുഗപത്-സൂര്യചന്ദ്രൗ യുഗപത് സന്ദൃശ്യേതേ (ഒന്നിച്ച്)
 10. പൃഥക് -പൃഥക്രൂപം (വേറെ)
 11. ഹ്യഃ-ഹ്യഃ രവിവാരഃ (ഇന്നലെ)
 12. ശ്വഃ-ശ്വഃ സോമവാരഃ (നാളെ)
 13. ദിവാ -ദിവാ പശ്യതി നോലുകഃ (പകല്‍)
 14. രാത്രൗ-രാത്രൗ കഥാകേളിഃ (രാത്രിയില്‍)
 15. സായം -സായം സൂര്യാസ്തമയഃ അസ്തമനം അസ്തം അനിതി.(വൈകീട്ട്)
 16. ചിരം-ചിരം മംഗളം ഭൂയാത് (ദീര്‍ഘകാലം)
 17. മനാക് -മനാക് ഭാഷണം (അല്പം)
 18. ഈഷത്-ഈഷദ് രോദനം (കുറച്ച്)
 19. ജോഷം-ജോഷമാസ്തേ (മിണ്ടാതെ)
 20. തൂഷ്ണീം-ബാലഃ തൂഷ്ണീം തിഷ്ഠതി (മൗനം)
 21. സമയാ -വിദ്യാലയം സമയാ ക്രീടാങ്കണം വര്‍തതേ (അടുത്ത്)
 22. ബഹിഃ-വനാത് ബഹിഃ മൃഗാ ന ഗച്ഛന്തി (പുറത്ത്)
 23. അധസ്-വൃക്ഷസ്യ അധഃ തൃണാനി സന്തി (താഴെ)
 24. സ്വയം-സ്വയം ചോദിതഃ (തനിയെ)
 25. മൃഷം-മൃഷാഭാഷണം മാസ്തു (കളവ്)
 26. നക്തം-നക്തം സ്വാപഃ (രാത്രി)
 27. ന- വിദ്യാ ചോരഹാര്യാ ന (ഇല്ല)
 28. ഹേതൗ-അധര്‍മഹേതൗ ദണ്ഡയതി (കാരണത്താല്‍)
 29. സാമി-സാമിപീതം (അധര്‍മിതി) (പകുതി)
 30. അന്തരാ-ത്വം മാം ച അന്തരാ പുസ്തകം വര്‍തേത (നിനക്കും എനിക്കുമിടയില്‍ പുസ്തകമുണ്ട്)

ഗോപികാം ഗോപികാം അന്തരാ മാധവഃ (മധ്യേ)  (ഗോപികമാരുടെ മധ്യത്തില്‍ മാധവന്‍)

 1. അന്തരേണ-ജലം അന്തരേണ ജീവനം അശക്യം (വിനാ) (ജലംകൂടാതെ ജീവിക്കാന്‍ കഴിയില്ല)
 1. സഹസാ -സഹസാ വിദധീത ന ക്രിയാം  (പെട്ടെന്ന് ഒരു ക്രിയയും ചെയ്യരുത്)
 1. വിനാ -വായും വിനാ കഥം ജീവതി?   (വായുവിനെക്കൂടാതെ എങ്ങിനെ ജീവിക്കും)
 1. നാനാ- നാനാ നാരീം നിഷ്ഫലം കുടുംബം   (സ്ത്രീയെക്കൂടാതെ കുടുംബം നിഷ്ഫലം)
 1. സ്വസ്തി-സ്വസ്ത്യസ്തു തേ (നിനക്കു നല്ലതു വരട്ടെ)
 2. സ്വധാ -പിതൃഭ്യഃ സ്വധാ (പിതൃക്കള്‍ക്ക് നല്‍ക്കുന്നു)
 3. ‌അലം-തൃപ്ത്യൈ അലം (തൃപ്തിയായി, മതി)
 4. വഷട്-ഇന്ദ്രായ വഷട് (ഇന്ദ്രനായിക്കൊണ്ട് സ്തുതി)
 5. സ്വാഹാ- അഗ്നയേ സ്വാഹാ (അഗ്നിക്കായിക്കൊണ്ട് നല്‍ക്കുന്നു)
 6. അസ്തി-ഹിമാലയഃ ഉത്തരഭാഗേ അസ്തി (ഹിമാലയം വടക്കുഭാഗത്താണ്)
 7. പുരാ-പുരാ കവീനാം ഗണനാ പ്രസംഗേ (പണ്ട് കവികളെ എണ്ണുന്ന സമയത്ത്)
 8. മിഥാ -മിഥഃ ഭാഷണം (പരസ്പരഭാഷണം)
 9. സഹ, സമം, സാര്‍ധം, സാകം- മിത്രേണ സാകം ഗച്ഛതി. (സഹശബ്ദേന വിനാപി പ്രയോക്തും ശക്യതേ. മിത്രേണഗച്ഛതി)

        (കൂട്ടുകാരന്റെകൂടെ. സഹാദിശബ്ദങ്ങള്‍ ഇല്ലാതെയും അര്‍ത്ഥം ലഭിക്കുന്നു)

ചാദയഃ

 1. സമുച്ചയ അന്വാചയ ഇതരേതരയോഗ സമാഹാരാര്‍ത്ഥേഷു ച പ്രയുജ്യതേ.

       (സമുച്ചയം, അന്വാചയം, ഇതരേതരയോഗം, സമാഹാരം എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കുന്നു.)

ഈശ്വരം ഗുരും ച ഭജസ്വ (ഈശ്വരനെയും ഗുരുവിനെയും ഭജിക്കൂ - സമുച്ചയം)

ഭിക്ഷാമട ഗാം ചാനയ (ഭിക്ഷ യാചിക്കൂ, പശുവിനെയും കൊണ്ടുവരൂ - അന്വാചയം)

രാമശ്ച കൃഷ്ണശ്ച ഇതരേതരയോഗഃ (രാമനും കൃഷ്ണനും - ഇതരേതരയോഗം)

പാണീ ച പാദൗ ച – (പാണിപാദം) സമാഹാരഃ (കൈകളും കാലുകളും - സമാഹാരം)

 1. വാ-സത്യം വാ മിത്ഥ്യാ വാ (സത്യമോ, മിഥ്യയോ)
 2. ഹ -ഇന്ദ്രോ ദേവരാജ ഹ (ഇന്ദ്രന്‍ ദേവരാജന്‍തന്നെ - നിശ്ചയം)
 3. ഏവ-സത്യമേവ ജയതേ (സത്യംതന്നെ ജയിക്കുന്നു)
 4. ഏവം-ഏവമവദത് (ഇപ്രകാരം പറഞ്ഞു)
 5. നൂനം-നൂനം വൃഷ്ടിഃ ഭവേത് (നിശ്ചയമായും മഴ വരാം)
 6. ശശ്വത്-ശശ്വത് മംഗളം ഭൂയാത് (എല്ലായ്പ്പോഴും, സദാ)
 7. ചേത്-സത്യം ചേത് വദ (എങ്കില്‍, സത്യമെങ്കില്‍ പറയൂ)
 8. ഹന്ത-ഹന്ത! വിധിവിലാസഃ (എന്തൊരു വിധിവിലാസം - അത്ഭുതം)
 9. മാകിം-ക്രിഡാങ്കണേ മാകിം ശതം ജനാഃ ക്രീഡണി (മൈതാനത്തില്‍ ഏകദേശം നൂറുപേര്‍ കളിക്കുന്നു - ഏകദേശം)
 10. മാങ്/മാ-മാവദ, മാഗമ (പറയരുതേ, പോകരുതേ)                                                                                                                                                                                                                                                                                                                                                                          
 11. നഞ്/ന - ന സത്യം, അസത്യം, നൈകം, നഗഃ (സത്യമല്ല, അസത്യം, ഒന്നല്ല, നഗം - സഞ്ചരിക്കാത്തത്)
 12. കില-ചന്ദ്രഃ താരാപതിഃ കില? (പ്രസിദ്ധാര്‍ത്ഥേ, ഐതിഹ്യാര്‍ത്ഥേ)(ചന്ദ്രന്‍ താരാപതിയാണല്ലോ - പ്രസിദ്ധം)
 13. അഥ -അഥ പ്രജാനാമധിപഃ പ്രഭാതേ അഥാതോ ധര്‍മജിജ്ഞാസാ (അനന്തരം - ഇനി ധര്‍മജിജ്ഞാസ)
 14. സ്മ-വദതി സ്മ (പറയാറുണ്ടായിരുന്നു)
 15. പുരാ- പുരാ മഹാബലിര്‍ന്നാമ രാജാ ആസീത് (പണ്ട് മഹാബലിയെന്ന രാജാവുണ്ടായിരുന്നു)
 16. ധിക് - ധിക് അനൃത ഭാഷിണം (കഷ്ടം)
 17. അഹോ-അഹോ ഈശ്വരവിലാസഃ (ആശ്ചര്യം)
 18. ഖലു-വിജയഃ ഉദ്യമശീലാനാം ഖലു? (നിശ്ചയഃ) (വിജയമെന്നത് പരിശ്രമികള്‍ക്കല്ലേ? - നിശ്ചയം)
 19. മൃധാ-ജല്വനം മൃധാ (വ്യര്‍ത്ഥം)
 20. നഹി-നഹി നഹി രക്ഷതി ഡുകൃഞ് കരണേ (ഇല്ല)
 21. കുത്ര-വാസസ്ഥലം കുത്ര? (താമസസ്ഥലം എവിടെയാണ്)
 22. കുത്രഃ-അമിത്രസ്യ കുതഃ സുഖം? (മിത്രന്മാരില്ലാത്തവന് സുഖമെങ്ങിനെ?)

-           കുതഃ ആയാതി? (എവിടെ നിന്ന് വരുന്നു?)

തദ്ധിതപ്രത്യയാന്താനി ക്രിയാവിശേഷണാനി അവ്യയാനി (ക്രിയാവിശേഷണങ്ങളായ അവ്യയങ്ങള്‍)

അകസ്മാത്      -           അകസ്മാത് വൃഷ്ടിരഭവത് (പെട്ടെന്ന് മഴ ഉണ്ടായി)

അഗ്രതഃ/അഗ്രേ   -      വൃക്ഷസ്യ അഗ്രതഃ ഫലം പതതി. (മരത്തിന് മുകളില്‍നിന്ന് പഴം വീഴുന്നു)

                                     പ്രാസാദസ്യ അഗ്രേ കാകസ്തിഷ്ഠതി (ഉപരി)  (മാളികയ്ക്കു മുകളില്‍ കാക്കയുണ്ട്)

അചിരം/അചിരാത്/അചിരേണ/അചിരായ        -           സഃ അചിരാദേവ                                                           ആഗമിഷ്യതി. അചിരേണ കാര്യം കുരു. (അയാള്‍ വൈകാതെ വരും. വേഗം കാര്യം ചെയ്യൂ)

അജസ്രം        -         മന്ദിരാത് അജസ്രം നാമസങ്കീര്‍തനം ശ്രൂയതേ.                                                    (അമ്പലത്തില്‍ നിന്നും എപ്പോഴും നാമസങ്കീര്‍ത്തനം കേള്‍ക്കുന്നു)

അതഃ                -           അസ്മാത് കാരണാത് (ഈ കാരണത്താല്‍)

                          -           ശിരോവേദനാ അസ്തി, അതഃ നാഗച്ഛാമി. (തലവേദനയുണ്ട് അതിനാല്‍ വരുന്നില്ല)

കേവലാനി

അതീവ           -           ചന്ദ്രഃ പൗര്‍ണമ്യാം അതീവ ശോഭതേ (വളരെ നന്നായി, പൗര്‍ണമിക്ക് ചന്ദ്രന്‍ നന്നായി ശോഭിക്കുന്നു)

അത്ര               -           അത്ര ജലം നാസ്തി (ഇവിടെ വെള്ളമില്ല)

അഥ                -           അഥ കിം കാര്യം? (ഇനിയെന്ത്?)

അഥ കിം         -           ഏകഃ ദേവാലയം ഗച്ഛാവഃ (ഒരാള്‍ - നമുക്ക് അമ്പലത്തില്‍ പോകാം)

അപരഃ അഥ കിം? (മറ്റെയാള്‍ - പിന്നെന്താ?)  

അദ്യ                -           അദ്യ രവിവാരഃ (ഇന്ന് ഞായറാഴ്ച)

അദ്യത്വേ         -      അദ്യത്വേ മഹാനദ്യോപി ശുഷ്കാഃ (ഇക്കാലത്ത്  മഹാനദികള്‍പോലും വരണ്ടിരിക്കുന്നു)

അധഃ/അധസ്താത്    -  വൃക്ഷസ്യ അധഃ / അധസ്താത് ധേനുഃ ചരതി  (മരത്തിന്റെ താഴെ പശു ചരിക്കുന്നു)

അധുനാ           -    അധുനാ യാനം ആഗമിഷ്യതി (ഇപ്പോള്‍ വാഹനം വരും)

അനിശം          -    ഘണ്ടാനാദഃ അനിശം ശ്രൂയതേ (മണിയടി എപ്പോഴും  കേള്‍ക്കുന്നു)

അന്തഃ              -    സിംഹഃ ഗുഹായാഃ അന്തഃ സ്വപിതി (സിംഹം ഗുഹയുടെ ഉള്ളിലുറങ്ങുന്നു)

ആശു             -    ഭിക്ഷുകഃ ഭിക്ഷാം പ്രാപ്യ ആശു ഗതമാന്‍ ആശുഭാഷണം പാണ്ഡിത്യ ലക്ഷണം (യാചകന്‍ ഭിക്ഷ യാചിച്ച് പെട്ടെന്ന് പോയി)

ഇതസ്തഃ   -           മൃഗാഃ വനേ ഇതസ്തതഃ ഭ്രമന്തി (മൃഗങ്ങള്‍ വനത്തില്‍ അങ്ങുമിങ്ങും ചുറ്റക്കറങ്ങുന്നു)

ഇതി        -           പയഃ ദദാതു ഇതി ബാലഃ അവദത് (വെള്ളം തരൂ  എന്ന് കുട്ടി പറഞ്ഞു)

ഇതഃ        -           ഇതഃ മാഗച്ഛ (അസ്മാത് സ്ഥാനാത്) (ഇവിടെ നിന്ന്  പോകൂ)

ഇത്ഥം     -       ഇത്ഥം വ്രതം ധാരയതഃ രാജ്ഞഃ ഏകവിംശതിഃ ദിനാന്യനീതാനി (ഇപ്രകാരം വ്രതമാചരിക്കുന്ന രാജാവിന്റെ 20 ദിവസങ്ങള്‍ കഴിഞ്ഞുപോയി)

ഇദാനീം  -         ഇദാനീം അഹം പഠിഷ്യാമി (ഇപ്പോള്‍ ഞാന്‍ പഠിക്കാം)

ഇഹ       -        ഇഹ സര്‍വേ തോഷേണ വസന്തി (ഇവിടെയെല്ലാവരും സന്തോഷത്തോടെ)

ഏകത്ര   -      ജനാഃ നഗരേ ഏകത്ര സമ്മിളന്തി (ജനങ്ങള്‍ നഗരത്തില്‍ ഒരിടത്ത് ഒന്നിച്ചുപേരുന്നു)

ഏകദാ   -     ഏകദാ ഭരതഃ ഭാരതം അപാലയത് (ഒരിക്കല്‍ ഭരതന്‍ ഭാരതം പാലിച്ചു)

ഏവ    - ബാലാഃ മാത്രാ നിര്‍ദിഷ്ടമേവ പ്രായഃ കുര്‍വന്തി (കുട്ടികള്‍ അമ്മ പറഞ്ഞതുതന്നെ മിക്കവാറും ചെയ്യുന്നു)

ഏവം     -  ബാലികാ ഗായതി. ഏവമേവ ശുകോപി (പെണ്‍കുട്ടി പാടുന്നു, ഇപ്രകാരം തത്തയും)

കഥം      -   വയം കഥം സത്യം പാലയേമ? (നാമെങ്ങനെ സത്യം പാലിക്കും?)

കഥഞ്ചന/കഥഞ്ചിത്  - യുവകഃ കഥഞ്ചന വൃക്ഷം ആരോഹതി (യുവാവ് എങ്ങിനെയോ മരത്തില്‍ കയറുന്നു)

കഥമപി -   രാധാ കഥമപി ശ്ലോകം ഹൃദിസ്ഥമകരോത് (രാധ എങ്ങിനെയോ ശ്ലോകം പഠിച്ചു)

കദാ       -  പിതാ കദാ ആഗമിഷ്യതി? (അച്ഛനെപ്പോള്‍ വരും?)

കദാചിത്  - കദാചിത് വൃഷ്ടിഃ ഭവേത് സമുച്ചയനിപാതാഃ  (ചിലപ്പോള്‍ മഴയുണ്ടാകാം)

അഥ       -  മംഗളാനന്തരാരംഭപ്രശ്നകാര്‍ത്സന്യേഷ്വഥോ അഥ  (അഥോ ഇതി ഓകാരാന്തഃ നിപാതഃ)

(മംഗളാചരണത്തിലും അനന്തരമെന്ന അര്‍ത്ഥത്തിലും ചോദിസന്ദര്‍ഭങ്ങളിലും മുഴുവന്‍ എന്ന അര്‍ത്ഥത്തിലും അഥ പ്രയോഗിക്കുന്നു)

       -           അഥ യോഗാനുശാസനം (മംഗളം) (മംഗളത്തോടെ യോഗാനുശാസനം)

       -   അഥതോ ബ്രഹ്മജിജ്ഞാസാ (അനന്തരം) (അതുകൊണ്ട് ബ്രഹ്മജിജ്ഞാസയാവാം)                                 ആത്മാനിത്യഃ അഥ അനിത്യഃ (പ്രശ്നഃ) (ആത്മാവ് നിത്യനോ അനിത്യനോ?)

                                പിതൃനഥ പിതാമഹാന്‍ (കാര്‍ത്സ്ന്യം) (പിതൃക്കളേയും പിതാമഹന്മാരേയും)

ഇതി -  തവാജ്ഞാം പാലയാമീതി സ മാമുവാച (നിന്റെയാജ്ഞ പാലിക്കാമെന്ന്  അയാളെന്നോടു പറഞ്ഞു)

       -വക്തും സുകരം കര്‍തും ദുഷ്കരമിതി  ആപ്തവചനം(പറയാനെളുപ്പം ചെയ്യാന്‍ വിഷമമെന്നത് ആപ്തവചനം)

കിം -കിം തേന ദുര്‍മന്ത്രിണാ? (ആ ചീത്തമന്ത്രിയെക്കൊണ്ടെന്ത്?)

കിമപി          -കിമപി കമനീയം വപുരിദം (എന്തൊരു കമനീയമായ ശരീരമാണിത്)

കിമര്‍ത്ഥം    -കിമര്‍ത്ഥോയം യത്നഃ? (എന്തിനീ യത്നം)

കിമിവ  - കിമിവഹി മധുരാണാം മണ്ഡനം നാകൃതീനാം(മധുരങ്ങളായ ആ കൃതികള്‍ക്ക് എന്താണ് അലങ്കാരമാകാത്തത്? എല്ലാം അലങ്കാരം തന്നെ)

കിംവാ    -കിം വാ ശകുന്തളേത്യസ്യ മാതുരാഖ്യാ(ശകുന്തളയെന്നോ ഇവന്റെ അമ്മയുടെ പേര്?)

കിമു      -യൗവനം ധന സമ്പത്തിഃ പ്രഭുത്വമവിവേകിതാ ഏകൈകമപ്യനര്‍ത്ഥായ കിമു യത്ര ചതുഷ്ടയം (ഹിതോപദേശഃ) (യൗവനം, ധനം, അധികാരം, വിവരമില്ലായ്മ ഇവ ഓരോന്നും  അനര്‍ത്ഥങ്ങളാണ്. എന്നാല്‍ എല്ലാം കൂടിച്ചേര്‍ന്നാലോ?)

ചേത്  -സുഖാര്‍ത്ഥീ ചേത് ത്യജേദ്വിദ്യാം വിദ്യാര്‍ത്ഥീ ചേത് ത്യജേത് സുഖം (സുഖം ആഗ്രഹിക്കുന്നവനെങ്കില്‍ വിദ്യ ഉപേക്ഷിക്കണം. വിദ്യ ആഗ്രഹിക്കുന്നെങ്കില്‍ സുഖം ത്യജിക്കണം.)

       -സര്‍വം വിമൃശ്യ കര്‍തവ്യം ന ചേത് പശ്ചാത്താപം വ്രജിഷ്യസി(എല്ലാം ആലോചിച്ച് ചെയ്യണം. അല്ലെങ്കില്‍ പശ്ചാത്തപിക്കേണ്ടി വരും.)

തു        -സമ്പത് സഖാ, ദരിദ്രതാ തു കൃഛം   (ധനം കൂട്ടുകാരന്ണ്. ദാരിദ്ര്യമാകട്ടെ ഇല്ലായ്മയും.)

            നീലാകാശാസ്തു സുന്ദരഃ (നീലാകാശം സുന്ദരം തന്നെ)

            മുഷ്ടം പയോ മുഷ്ടതരം തു ദുഗ്ധം (ജലം ഹൃദയമാണ്. പാല്‍ അതിലും ഹൃദ്യം)

            ഭീമസ്തു പാണ്ഡവാനാം രൗദ്രഃ  (ഭീമനാവട്ടെ, പാണ്ഡവരില്‍ രൗദ്രനാണ്)

.................

         വാക്യദ്വയസ്യ യോജനായ കാനിചന അവ്യയാനി സാഹായ്യകാനി ഭവന്തി. യഥാ- യദാ തദാ, യദി തര്‍ഹി, യഥാ തഥാ, യാവത് താവത്, യത്ര തത്ര ഇത്യാദീനി.

         (രണ്ടു വാക്യങ്ങളെ യോജിപ്പിക്കാന്‍ ചില അവ്യയങ്ങള്‍ സഹായകങ്ങളാണ്. ഉദാ - യദാ തദാ തുടങ്ങിയവ )

            പ്രയോഗപരിചയായ ഉദാഹരണാനി ദീയന്തേ.

            (അവയുടെ പ്രയോഗപരിചയത്തിനായി ചില ഉദാഹരണങ്ങള്‍ കൊടുക്കുന്നു.)

യദാ തദാ  - യദാ സിംഹഃ ആഗച്ഛതി തദാ മൃഗാഃ ധാവന്തി. (എപ്പോഴാണോ സിംഹം വരുന്നത് അപ്പോള്‍ മൃഗങ്ങളോടുന്നു.)

                -യദാ വര്‍ഷം ആരംഭതേ തദാ വനിതാ ഛത്രം ഉദ്ഘാടയതി. (എപ്പോഴാണോ മഴയാരംഭിക്കുന്നത് അപ്പോള്‍ സ്ത്രീ കുട  തുറക്കുന്നു.)

               യദാ മേഘാഃ വര്‍ഷന്തി തദാ മയൂരാഃ നൃത്യന്തി (എപ്പോഴാണോ മേഘങ്ങള്‍ പെയ്യുന്നത് അപ്പോള്‍ മയിലുകള്‍ സന്തോഷിക്കുന്നു.)

യദി തര്‍ഹി - യദി അരോഗ്യം ഇച്ഛതി തര്‍ഹി വ്യായാമഃ കരണീയഃ (അരോഗ്യം അഗ്രഹിക്കുന്നെങ്കില്‍ വ്യായാമം ചെയ്യണം)

 യദി സമ്യക് പഠിഷ്യതി തര്‍ഹി വിജയീ  ഭവിഷ്യതി (നന്നായി പഠിക്കുകയാണെങ്കില്‍ വിജയിയാകും)

യഥാ തഥാ - യഥാ അശ്വഃ ധാവതി തഥാ ബാലികാ ധാവതി. (എങ്ങനെയാണോ കുതിര ഓടുന്നത്  അങ്ങിനെ ബാലികയും ഓടുന്നു)

യഥാ സുഹൃത് ഉപദിശതി തഥാ പുരാണാനി ഉപദിശന്തി. (എങ്ങിനെയാണോ കൂട്ടുകാരന്‍ ഉപദേശിക്കുന്നത് അങ്ങിനെ പുരാണങ്ങളും ഉപദേശിക്കുന്നു)

യാവത് താവത് - യാവത് നിധിദര്‍ശനം താവത് ഖനനം. (നിധി കാണുന്നതുവരെ ഖനനം)

                              യാവത് ത്വം ലിഖസി താവദഹം  ഉപവിശാമി. (നീയെഴുതുന്നതുവരെ ഞാനിരിക്കാം)

യദാ കദാ - അഹം യദാ കദാ ഉപവനം ഗച്ഛാമി. (ഞാന്‍ എപ്പോഴെങ്കിലുമൊക്കെ പൂന്തോട്ടത്തില്‍ പോകുന്നു)

 മാതാമഹീ യദാ കദാ പുരാണം പഠതി. (മുത്തശ്ശി വല്ലപ്പോഴും പുരാണം വായിക്കുന്നു)

യത്ര യത്ര മധു തത്ര മധുമക്ഷികാ. (എവിടെ യാണോ തേനുള്ളത്  അവിടോ തേനീച്ചയും)

            യത്ര മാലിന്യം തത്രദുര്‍ഗന്ധഃ (എവിടെ മാലിന്യമുണ്ടോ അവിടെ ദുര്‍ഗന്ധവുമുണ്ട്)

യദ്യപി തഥാപി - യദ്യപി ഗണേശഃ ഭിഷഗ്വരഃ തഥാപി സഃ നിഷ്‌കരുണഃ. (ഗണേശന്‍ വൈദ്യനാണെങ്കിലും കരുണയില്ലാത്തവനാണ്)

             യദ്യപി വിഭീഷണഃ രാക്ഷസഃ തഥാപി വിഷ്ണുഭക്തഃ ആസീത്. (വിഭീഷണന്‍ രാക്ഷസനെങ്കിലും വിഷ്ണു ഭക്തനായിരുന്നു)

വാക്യേഷു മുഖ്യക്രിയായാഃ

            വാക്യേഷു മുഖ്യക്രിയായാഃ പൂര്‍വം അനന്തരം വാ വിദ്യമാനാനാം ക്രിയാണാം പൃഥഗ്ഭാവപ്രദര്‍ശനായ ക്ത്വാ, ല്യപ്, തുമുന്‍, ഇത്യേതേ പ്രത്യയാഃ

            (വാക്യങ്ങളില്‍ പ്രധാനക്രിയകള്‍ക്ക് മുമ്പോ ശേഷമോ വരുന്ന ക്രിയകളുടെ പൃഥക്‌ഭാവത്തെ കാണിക്കാന്‍ ക്ത്വ , ല്യപ് , തുമുന്‍ , എന്നീ പ്രത്യയങ്ങള്‍ ഉപയോഗിക്കുന്നു)

            മുഖ്യക്രിയായാഃ പൂര്‍വം കത്വാ , ല്യപ്

            (പ്രധാനക്രിയയ്ക്ക് മുമ്പ് കത്വാ , ല്യപ് പ്രത്യങ്ങളും)

            പ്രത്യയൗ,തഥാ മുഖ്യക്രിയായാഃ പരം തുമുന്‍       പ്രത്യയശ്ച ഭവന്തി.

            (പ്രധാനക്രിയയ്ക് ശേഷം തുമുന്‍ പ്രത്യയംചേര്‍ക്കുന്നു)

കത്വാ - മന്ദിരം ഗത്വാ ദേവപൂജാം കരോതി. (അമ്പലത്തില്‍പ്പോയി ദേവപൂജ ചെയ്യുന്നു)

തുമുന്നന്തം        - ബാലഃ ക്ഷീരം പാതും മഹാനസം  പ്രാവിശത്.(കുട്ടി പാല്‍ കുടിക്കാന്‍ അടുക്കളയില്‍ കയറി)

                            (ഏതേ ശബ്ദാഃ കത്വാ - ല്യപ് - തുമുന്‍)

                            (….......)

                        പ്രധാനക്രിയാ കര്‍താരം ഏവ ആശ്രയന്തേ.

                        (ഇവ പ്രധാനക്രിയയുടെ കര്‍ത്താവിനെയാണ്  ആശ്രയിക്കുന്നത്)

            യഥാ - വത്സഃ ധേനും ഉപഗമ്യ ക്ഷീരം പിബതി.

                            (പശുക്കുട്ടി പശുവിനെ സമീപിച്ച് പാല്‍ കുടിക്കുന്നു)

                            അത്ര ഉപഗമനം പാനം ച സമാനകര്‍തൃകം.

                           (ഇവിടെ സമീപിക്കലും കുടിക്കലും ഒരേ കര്‍ത്താവുതന്നെയാണ് ചെയ്യുന്നത്)

ധാതോരുപസര്‍ഗയോഗേ ക്ത്വാപ്രത്യയസ്യ സ്ഥാനേ ല്യപ് പ്രയോക്തവ്യഃ

(ധാതുവിന് ഉപസര്‍ഗം മുന്നിലിരുന്നാല്‍ ക്താ പ്രത്യയത്തിന്റെ സ്ഥാനത്ത് ല്യപ് പ്രത്യയം ചേര്‍ക്കണം)

ക്ത്വാന്താവ്യയാനി - ധേനുഃ തൃണം ചരിത്വാ ജലംപിബതി.

ഗൃഹം ഗത്വാ പാഠം പഠതി. (വീട്ടില്‍ പോയിട്ട് പാഠം പഠിക്കുന്നു)

ഛാത്രാഃ ഗുരും നത്വാ കക്ഷ്യാം പ്രവിശതി. (വിദ്യാര്‍ത്ഥി ഗുരുവിനെ വന്ദിച്ച് ക്ലാസില്‍ പ്രവേശിക്കുന്നു)

ല്യബന്താവ്യയാനി -കവിഃ കവിതാം വിലിഖ്യ സമ്പാദകായ ദദാതി. (കവി കവിതയെഴുതി പ്രകാശകന് നല്‍കുന്നു)

യോഗീ ഹരിനാമ സഞ്ചപ്യ   തിഷ്ഠതി. (യോഗീ ഹരിനാമം ജപിച്ചുനില്‍ക്കുന്നു)

പുത്രഃ മാതരം അനുഗമ്യ മോദകം  പൃച്ഛതി. (പുത്രന്‍ അമ്മയെ പിന്തുടര്‍ന്ന്  ലഡു ചോദിക്കുന്നു)

തുമുന്നന്താവ്യയാനി -സഃ കര്‍മ കര്‍തുമിച്ഛതി. (അയാള്‍ കര്‍മംചെയ്യാനാഗ്രഹിക്കുന്നു)

                                     അഹം സംസ്കൃതം വക്തും ഇച്ഛാമി. (ഞാന്‍ സംസ്കൃതം പറയാനാഗ്രഹിക്കുന്നു)

                                     ശിശുഃ കഥാം ശ്രോതും ഇച്ഛതി. (ശിശു കഥ കേള്‍ക്കാന്‍ ആശിക്കുന്നു)

joomla template